ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ജീവനക്കാരിക്ക് താൻ നവ്യ നായറെന്ന് തെളിയിച്ചുകൊണ്ടുക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുന്നത്. മറയൂരുള്ള രേവതിക്കുട്ടി എന്ന ചായക്കടയില്‍ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു നവ്യയും സുഹൃത്തുക്കളും. അവിടെ എത്തി ഭക്ഷണം കഴിച്ച്‌ മടങ്ങുന്നതിനിടെയിലാണ് പരിചയമുണ്ടോ എന്ന് ഹോട്ടല്‍ ജീവനക്കാരിയോട് സുഹൃത്തുക്കള്‍ ചോദിക്കുന്നത്. എന്നാല്‍ ആരാണ് എന്നതിനെക്കുറിച്ച്‌ യാതൊരു പിടിയും ലീല എന്ന കട ഉടമയ്ക്കില്ലായിരുന്നു. ഇതിനു പിന്നാലെ താൻ ആരാണെന്ന് തെളിയിച്ചുകൊടുക്കുന്ന രസകരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോയില്‍ എന്നെപ്പോലെ ആരെയെങ്കിലും കണ്ടിട്ടുണ്ടോ ചേച്ചി എന്ന് നവ്യ നായര്‍ ചോദിച്ചപ്പോള്‍ കണ്ടിട്ടുണ്ട്, പക്ഷേ ആരാണെന്ന് മനസ്സിലാകുന്നില്ല എന്നാണ് മറുപടി പറഞ്ഞത്. ചേച്ചി സിനിമയില്‍ എന്നെപ്പോലെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നവ്യ വീണ്ടും ചോദിക്കുന്നു. ഓര്‍ത്തെടുക്കാൻ പറ്റുന്നില്ല എന്നായിരുന്നു ചേച്ചിയുടെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് നവ്യ നന്ദനം സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. കണ്ടിട്ടുണ്ട് എന്ന് ചേച്ചി മറുപടി പറഞ്ഞു. എന്നാല്‍ അതിലെ ബാലാമണിയെ ഓര്‍ത്തു നോക്കൂ എന്നെപ്പോലെ അല്ലേ എന്ന് നവ്യ ചോദിച്ചു. ”അയ്യോ ശരിക്കും ബാലാമണി ആണോ?” എന്നായിരുന്നു ചേച്ചിയുടെ ആകാംക്ഷ. ”ഞാൻ നവ്യ നായര്‍ ആണ് ചേച്ചി” എന്ന് നവ്യയും പറഞ്ഞു. താരം തന്നെയാണ് രസകരമായ നിമിഷങ്ങളുടെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. താരത്തിനു കമന്റുമായി നിരവധി പേരാണ് എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക