യുകെയില്‍ എസ്‌എഫ്‌ഐ ഉണ്ടെന്ന് എ.എ റഹീം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തുന്ന ലണ്ടൻ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ അവകാശവാദം. ലണ്ടനിലെ സര്‍വകലാശാലയില്‍ ആവേശകരമായ സാന്നിധ്യമാണ് എസ്‌എഫ്‌ഐയുടേത് എന്നും റഹീം അവകാശപ്പെട്ടു. പിന്നാലെ എസ്‌എഫ്‌ഐയെ ട്രോളി ജനങ്ങളും രംഗത്തെത്തി. ‘യുകെ ഇനി എസ്‌എഫ്‌ഐ ഭരിക്കും’ എന്ന കമന്റുകളും ഇടതുപക്ഷ എംപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.

‘യുകെയിലെ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് എസ്‌എഫ്‌ഐ യുകെ സംഘടിപ്പിക്കുന്നത്. ലണ്ടനിലെ വിവിധ സര്‍വകലാശാലകളില്‍ ആവേശകരമായ സാന്നിധ്യമാണ് എസ്‌എഫ്‌ഐ. എസ്‌എഫ്‌ഐയുടെ യുകെയിലെ നേതൃനിര ലണ്ടൻ സന്ദര്‍ശനം നടത്തിവരുന്ന സഖാവ് എം.വി ഗോവിന്ദൻ മാസ്റ്റര്‍ക്കൊപ്പം’ എന്ന് കുറിച്ചു കൊണ്ടാണ് യുവാക്കള്‍ക്കൊപ്പം എം.വി ഗോവിന്ദൻ നില്‍ക്കുന്ന ചിത്രം റഹീം ഫേയ്സ്ബുക്കില്‍ പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റഹീമിന്റെ പോസ്റ്റിന് താഴെ ട്രോളുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ഗോപാലകൃഷ്ണനും എത്തി. ‘യുകെയുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനം ആയി!! എസ്‌എഫ്‌ഐയിലൂടെ സിപിഎം യുകെയുടെ ഭരണം ആട്ടിമറിച്ചേക്കും. പല ക്യാമ്ബസ്‌കളുടെയും ഭരണം എസ്‌എഫ്‌ഐ പിടിച്ചെടുക്കും എന്ന് സൂചന. സായുധ വിപ്ലവത്തിലൂടെ യുകെയുടെ ഭരണം പിടിച്ചെടുത്തേക്കും!!! ബുര്‍ഷകള്‍ തുലയട്ടെ !!! ലാല്‍ സലീം’- എന്നാണ് ഗോപാലകൃഷ്ണന്റെ പരിഹാസം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക