മലയാള സിനിമാ മേഖലയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഇക്കാര്യത്തെ കുറിച്ച്‌ ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.ലൈവ് എന്ന സിനിമയുടെ പ്രിമിയര്‍ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഷൈൻ.

“ഈ ഡ്രഡ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ. ആണോ? ആണോടാ..സിനിമാക്കാര്‍ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആള്‍ക്കാരോട് നിങ്ങള്‍ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കള്‍ ചോദിക്കണം”, എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്. സുരേഷ്ബാബുവിന്റെ രചനയില്‍ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലൈവ്. സിനിമ ഇന്ന് തിയറ്ററുകളില്‍ എത്തും. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിര്‍, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ താരനിരയാണ് ചിത്രത്തിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക