പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി രാഖിശ്രീ ആര്‍.എസിനെയാണ് (ദേവു-15) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ്യക്തമല്ല.

കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ്-ശ്രീവിദ്യ ദമ്ബതികളുടെ മകളാണ് രാഖിശ്രീ. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനിയാണ്. എല്ലാ വിഷയങ്ങളിലും രാഖിശ്രീ എപ്ലസ് വാങ്ങിയിരുന്നു. പരീക്ഷ ഫലം പ്രസിദ്ധീകരിച്ച അന്ന് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ എല്ലാവരും ഒത്തുകൂടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക