ബസ് യാത്രക്കാരിയെയും 15 വയസുള്ള മകനെയും ബസ് ജീവനക്കാര്‍ അധിക്ഷേപിച്ചതായി പരാതി. മുതലമട സ്വദേശി നൗഷാദ് ബീഗവും മകനുമാണ് ബസിലെ കണ്ടക്ടര്‍ ആറുമുഖന്‍, ക്ലീനര്‍ മനോജ് എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. നൗഷാദ് ബീഗത്തിന്‍റെ ഹിജാബും മകന്‍റെ തൊപ്പിയും ജീവനക്കാര്‍ പിടിച്ചു വലിച്ചു. മതവിദ്വേഷം പരത്തുന്ന തരത്തില്‍ അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

സംഭവം അറിഞ്ഞ നാട്ടുകാര്‍ പുതുനഗരത്തുവച്ച്‌ ബസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡയാലിസിസിനായി ജില്ലാ ആശുപത്രിയിലേക്ക് പോകും വഴിയാണ് ഉമ്മക്കും മകനും ദുരനുഭവം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക