പളനിവേല്‍ ത്യാഗരാജനെ തമിഴ്‌നാട് ധനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മന്ത്രി ഉദനിധി സ്റ്റാലിനുമെതിരായ ത്യാഗരാജന്‍റെ ശബ്ദ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ത്യാഗരാജന് ഐടി വകുപ്പാണ് പകരം നല്‍കിയത്. വ്യവസായ വകുപ്പ് മന്ത്രിയായ തങ്കം തേനരസാണ് പുതിയ ധനമന്ത്രി.

മുഖ്യമന്ത്രിയും കുടുംബവും ധനസമാഹരണം നടത്തുന്നുവെന്നും ഒരേ സമയം പാര്‍ട്ടിയിലും ഭരണത്തിലും അധികാരസ്ഥാനങ്ങള്‍ വഹിക്കുന്നെന്നുമായിരുന്നു ശബ്ദരേഖയിലെ വിമര്‍ശനം. എന്നാല്‍ ബിജെപി പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ത്യാഗരാജന്‍റെ വാദം.ധനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ സ്റ്റാലിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്തെ തന്നെ ഏറ്റവും മികച്ച ധനകാര്യ മന്ത്രിമാരിൽ ഒരാളായിട്ടാണ് ത്യാഗരാജൻ വിലയിരുത്തപ്പെടുന്നത്. തമിഴ്നാടുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മി അദ്ദേഹം സ്ഥാനമേറ്റത്തിന് ശേഷം വലിയ രീതിയിൽ കുറഞ്ഞിരുന്നു. സാമ്പത്തികം മാനേജ്മെന്റിൽ വിദേശത്തുനിന്ന് ഉന്നത യോഗ്യതകൾ കരസ്ഥമാക്കിയ പളനിവേൽ ത്യാഗരാജൻ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക