സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വിവാഹം ഉറപ്പിച്ചയാളുടെ തട്ടിപ്പ് പുറത്തായി. പ്രതിശ്രുത വരന് സര്‍പ്രൈസ് നല്‍കാന്‍ വധു തീരുമാനിച്ചതോടെയാണ് യുവാവിന്റെ തട്ടിപ്പിനുള്ള ശ്രമം പൊളിഞ്ഞത്. എറണാകുളം ജില്ലയിലെ എടത്തല സ്വദേശിയായ യുവാവാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന് നടിച്ച്‌ മലപ്പുറം സ്വദേശിനിയായ 30കാരിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ പറഞ്ഞ സര്‍ക്കാര്‍ ഓഫീസില്‍ അപ്രതീക്ഷിതമായെത്തിയപ്പോഴാണ് അങ്ങനെയൊരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്ന വിവരം അറിയുന്നത്.

ഇരുവരുടെയും പുനര്‍ വിവാഹമാണ് നിശ്ചയിച്ചിരുന്നത്. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതി ഇയാളെ നേരില്‍ കണ്ടിട്ടില്ല. ഭാര്യ മരിച്ചുപോയെന്നും കളക്ടറേറ്റിലാണ് ജോലിയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഫോണ്‍ വഴിയുള്ള സംസാരം പിന്നീട് വിവാഹ തീരുമാനത്തിലെത്തി. എറണാകുളം കളക്ടറേറ്റില്‍ റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു യുവാവ് മലപ്പുറം സ്വദേശിനിയോട് പറഞ്ഞിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെയാണ് ‘വരനെ’ അറിയിക്കാതെ ജോലി സ്ഥലത്ത് നേരിട്ടെത്തി സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിച്ചത്. പക്ഷേ, കളക്ടറേറ്റിലെ മജിസ്റ്റീരിയല്‍ സെക്ഷനിലെ ജീവനക്കാരോട് ആളെ തിരക്കിയപ്പോഴാണ് യുവതി താന്‍ അകപ്പെട്ട് പോയാക്കാവുന്ന വലിയ ചതിയെ കുറിച്ച്‌ തിരിച്ചറിഞ്ഞത്. ഫോട്ടോയൊക്കെ കാണിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരാള്‍ റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്നില്ലെന്ന് ജീവനക്കാര്‍ തറപ്പിച്ചുപറഞ്ഞു. മറ്റ് ഓഫീസുകളിലും അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാള്‍ ഇല്ലെന്ന് തന്നെയായിരുന്നു മറുപടി. ഇതോടെ ചതിക്കപ്പെട്ടെന്നു മനസ്സിലായി. എങ്കിലും വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസത്തോടെയാണ് യുവതി മടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക