ഒരുമണിക്കൂര്‍ നേരം പെയ്ത വേനല്‍മഴയില്‍ ബംഗളൂരു നഗരത്തിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ റോഡ് ഉള്‍പ്പെടെ മുട്ടറ്റം വെള്ളത്തില്‍ മുങ്ങി. പുഴപോലെ വെള്ളമൊഴുകുന്ന റോഡിലൂടെ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ ട്വിറ്ററില്‍ പങ്കുവെച്ചു.

‘പ്രധാനമന്ത്രി മോദി റോഡ്‌ഷോ നടത്തിയ അതേ റോഡുകളാണിത്. അടുത്ത തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തിന് ഇനി ഷോ ഉണ്ടാകില്ല. പക്ഷേ, ബി.ജെ.പിയുടെ 40% കമ്മീഷന്‍ ഭരണം കാരണം കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ബംഗളൂരുവിലെ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കടുത്ത പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്’ ശ്രീവത്സ ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ റോഡ്‌ഷോയില്‍ വിതറിയ പൂക്കള്‍ക്കായി ചിലവഴിച്ച പണം ഉണ്ടായിരുന്നെങ്കില്‍ നഗരത്തിലെ കിലോമീറ്ററുകളോളം ഡ്രെയിനേജ് ശരിയാക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രീവത്സയുടെ ട്വീറ്റിന്റെ പൂര്‍ണരൂപം:‘40% കമീഷന്‍ ബി.ജെ.പി സര്‍ക്കാര്‍ 40% കമീഷനില്‍ നിര്‍മിച്ച റോഡുകള്‍ ഒരു മണിക്കൂര്‍ വേനല്‍മഴയില്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി! പ്രധാനമന്ത്രി മോദി റോഡ്‌ഷോ നടത്തിയ അതേ റോഡുകളാണിത്. അടുത്ത തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തിന് ഇനി ഷോ ഉണ്ടാകില്ല. പക്ഷേ, 40% കമീഷന്‍ പറ്റുന്ന ബി.ജെ.പിയുടെ ഭരണം കാരണം കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ബംഗളൂരുവിലെ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കടുത്ത പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്

ബംഗളൂരു എന്ന ബ്രാന്‍ഡ് 40% ബി.ജെ.പി നശിപ്പിച്ചു

കര്‍ണ്ണാടക എന്ന ബ്രാന്‍ഡ് 40% ബി.ജെ.പി നശിപ്പിച്ചു

വികസനത്തിന്റെ ഗതിവേഗം 40% ബി.ജെ.പി തകര്‍ത്തു

സമൂഹത്തിലെ സമാധാനം 40% ബി.ജെ.പി തകര്‍ത്തു

മോദിയുടെ റോഡ്‌ഷോയില്‍ വിതറിയ പൂക്കള്‍ക്കായി ചിലവഴിച്ച പണം ഉണ്ടായിരുന്നെങ്കില്‍ നഗരത്തിലെ കിലോമീറ്ററുകളോളം ഡ്രെയിനേജ് ശരിയാക്കാന്‍ കഴിയുമായിരുന്നു!”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക