ഡല്‍ഹിയില്‍ പുതിയ എം.ജി ഗ്ലോസ്റ്റര്‍ കാറിന് തീപിടിച്ചു. തലസ്ഥാനത്തെ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ വാഹന ഉടമ പ്രകാര്‍ ബിന്‍ഡാലിന് പരിക്കേറ്റു. 10 ദിവസം മുമ്ബ് സര്‍വീസ് കഴിഞ്ഞ പുറത്തിറക്കിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ രൂപമാറ്റം വരുത്തിയിട്ടില്ലെന്നും എക്സ്ട്രാ ഫിറ്റിങ്ങുകളൊന്നും നടത്തിയിട്ടില്ലെന്നും ബിന്‍ഡാല്‍ അറിയിച്ചു.

എം.ജിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വാഹന ഉടമ പങ്കുവെച്ചത്. എം.ജി മോട്ടോഴ്സിനേയും മറ്റ് സര്‍ക്കാര്‍ പ്രതിനിധികളെയും ടാഗ് ചെയ്താണ് പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എം.ജിയുടെ എസ്.യു.വി മോഡലായ ഗ്ലോസ്റ്ററിന് 38 ലക്ഷം രൂപ മുതല്‍ 42 ലക്ഷം വരെയാണ് ഷോറും വില. ആറ് വേരിയന്റുകളില്‍ ഗ്ലോസ്റ്റര്‍ വിപണിയിലെത്തുന്നുണ്ട്. ടോയോട്ട ഫോര്‍ച്യൂണര്‍ ഉള്‍പ്പടെയുള്ളവയാണ് എസ്.യു.വിയുടെ പ്രധാന ഏതിരാളികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക