പെണ്‍കുട്ടികള്‍ കുറഞ്ഞുവരുന്ന സംസ്ഥാനത്ത് കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാന്‍ നിര്‍ദേശം. സ്ത്രീകളുടെ രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 6,000 രൂപ നല്‍കുന്നതാണ് പദ്ധതി. ഇത് നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാർ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കി.

11 സംസ്ഥാനങ്ങളിലാണ് പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ ഇടിവുണ്ടായിരിക്കുന്നത്. രാജ്യത്തെ പെണ്‍കുട്ടികളുടെ ജനനം കുറയുന്നത് പരിഹരിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയാണ് കേരളം നടപ്പിലാക്കാന്‍ പോകുന്നത്. കേരളത്തില്‍ 2015-16 വര്‍ഷത്തെ സര്‍വ്വേയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 1047 പെണ്‍കുട്ടികള്‍ എന്നായിരുന്നു. പുതിയ സര്‍വ്വേ പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 951 പെണ്‍കുട്ടികള്‍ എന്നായിരുന്നു കണക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 929 പെണ്‍കുട്ടികളെന്നാണ് 2019-21ല്‍ നടത്തിയ കുടുംബാരോഗ്യ സര്‍വേയിലൂടെ കേന്ദ്രം പുറത്തുവിട്ടത്. ഇതില്‍ കാര്യമായ മാറ്റങ്ങള്‍ വരാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക