വിവാഹ വാഗ്ദാനം നല്‍‌കി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്‍റെ പിടിയിലായത്. 68കാരനെ വിവാഹ വാദഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് കേസ്.പൂവാര്‍ സ്വദേശിയായ 68 കാരനില്‍ നിന്ന് വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപയാണ് പ്രതി തട്ടിയത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ അശ്വതി അച്ചുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉള്‍പ്പെടെ ഹണിട്രാപ്പില്‍ കുടുക്കിയ ‘അശ്വതി അച്ചു’ പിടിയിലാകുന്നത് ആദ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച്‌ സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക