2017-2019 കാലയളവില്‍ മാത്രം കേരളത്തില്‍ നിന്നും 149 പേര്‍ ഐസിസില്‍ ചേര്‍ന്ന് രാജ്യം വിട്ടുപോയി എന്നാണ് എന്‍ഐഎ ഫയലുകളില്‍ പറയുന്നത്. കാസരഗോഡ്, കണ്ണൂര്‍ , മലപ്പുറം, കൊല്ലം, ഇടുക്കി, പാലക്കാട്, എറണാകുളം ഇവിടെങ്ങളില്‍ നിന്നാണ് ഇവര്‍ നാടുവിട്ടത്. മിഡില്‍ ഈസ്റ്റില്‍ നിന്ന് സിറിയ , അഫ്ഗാനിസ്ഥാന്‍ ഇവിടെങ്ങളിലെ ഐസിസ് ക്യാമ്ബിലേക്കാണ്, ഇവര്‍ പോയതത്.

ഇതില്‍ 32 പേര്‍ വിവിധ രാജ്യങ്ങളില്‍ വച്ചു് അറസ്റ്റ് ചെയ്യപ്പെട്ടു. ബാക്കിയുള്ളവരില്‍ ഏറെയും കൊല്ലപ്പെട്ടു.എന്‍ഐഎയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 250 പേരെങ്കിലും, പ്രബുദ്ധമെന്ന് നാം കരുതുന്ന ഈ കൊച്ചുകേരളത്തില്‍നിന്ന്, ഐസിസില്‍ എത്തിയിട്ടുണ്ട്. 2014ന് മുമ്ബു ഐഎസുമായി ബന്ധപ്പെട്ട് 127 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ 17 പേര്‍ മലയാളികള്‍ ആയിരുന്നു. 2016 ല്‍ അബ്ദുള്‍ റഷീദ് അബ്ദുള്ള എന്ന കാസര്‍കോട്ടുകാരന്റെ നേതൃത്വത്തില്‍ 21 മലയാളികള്‍ അഫ്ഗാനിസ്ഥാനിത്തെി ഐസിസില്‍ ചേര്‍ന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍ നാല് ദമ്ബതികള്‍ ഉണ്ടായിരുന്നു. അതിലെ സ്ത്രീകളെല്ലാം ഇസ്ളാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു. നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, റഫേലിയ എന്നിവരായിരുന്നു അവര്‍. ഇസ്ളാം മതം സ്വീകരിച്ചവരും അതില്‍ ഉണ്ടായിരുന്നൂ, ബെസ്റ്റിന്‍ വിന്‍സന്റു്, ബെക്സ്റ്റ് (നിമിഷ ഫാത്തിമയുടെ ഭര്‍ത്താവ് ) എന്നിവര്‍ ആയിരുന്നു അവര്‍. ഇതോടെയാണ് ഐസിസ് റിക്രൂട്ടമെന്റ് പൊതു ചര്‍ച്ചയാവുന്നത്.

എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റ് ഐസിസ് കേസുകള്‍ ഇങ്ങനെയാണ്.മുംബൈ വഴി സജീര്‍ അബ്ദുള്ള മംഗലശ്ശേരി, അബ്ദുള്‍ റഷീദ് അബ്ദുള്ള എന്നിവരുടെ നേതൃത്വത്തില്‍ 21 പേര്‍ അഫ്ഗാനിസ്ഥാനില്‍ എത്തി. ഇവരില്‍ പലരും കൊല്ലപ്പെട്ടു.കാസര്‍കോട്ടുകാരന്‍ ഹബ്ബീബ് റഹ്മാന്റെ നേതൃത്വത്തില്‍ 2016-ല്‍ അബുബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവര്‍ അടക്കമുള്ള ഒരു 14 അംഗം സംഘം മിഡില്‍ ഈസ്റ്റില്‍ നിന്ന് ഐഎസില്‍ ചേരാന്‍ സിറിയ ,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പോയി. ഇതില്‍ ചിലര്‍ 2019 -ലെ ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ഗൂഢാലോചനയിലും പങ്കാളികളായിരുന്നു. ആ സ്ഫോടനത്തില്‍ 269 പേര്‍ മരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക