ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ കാമുകനും നാലു സുഹൃത്തുക്കളും പിടിയില്‍. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസില്‍ അജിന്‍സാം(23), ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടില്‍ അഖിലേഷ്(23), കിഴക്കുംഭാഗം കാഞ്ഞൂര്‍ കാച്ചപ്പള്ളി വീട്ടില്‍ ജെറിന്‍(29), കിഴക്കുംഭാഗം കാഞ്ഞൂര്‍ ഐക്കംപുറത്ത് പൂര്‍ണിമ നിവാസില്‍ പൂര്‍ണിമ(21), വൈക്കം കായിപ്പുറത്ത് വീട്ടില്‍ ശ്രുതി(25) എന്നിവരെയാണ് പാറശ്ശാല പോലീസ് സമീപം കാലടിയില്‍ നിന്നു പിടികൂടിയത്.

സ്കൂള്‍ വിദ്യാര്‍ഥിയുമായി അജിന്‍സാം ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച്‌ നാലു സുഹൃത്തുക്കളോടൊപ്പം രാത്രിയില്‍ പാറശ്ശാലയിലെത്തി കുട്ടിയെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയി. നെയ്യാറ്റിന്‍കരയിലെ നക്ഷത്രഹോട്ടലില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത ദിവസം മുതല്‍ അജിന്‍ സാമിനെ ഫോണില്‍ ലഭിക്കാതെ വന്നതോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം വീട്ടില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.പാറശ്ശാല എസ്‌എച്ച്‌.ഒ ആസാദ് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സജി എസ്‌എസ്, എഎസ്‌ഐ മിനി, എസ് സിപിഒ സാബു, സിപിഒ സുനില്‍കുമാര്‍, സാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക