കൊച്ചിയില്‍ താമസിക്കുന്ന നിങ്ങള്‍ ബയോമെഡിക്കല്‍ മാലിന്യം കൃത്യമായി സംസ്‌കരിക്കാന്‍ കഴിയാതെ കുഴയുന്നവരാണോ? എങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആക്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ബുക്കു ചെയ്യുന്നതിനു പിന്നാലെ പ്രതിനിധികളെത്തി നിങ്ങളുടെ വീട്ടിലെ മാലിന്യം അവര്‍ കൊണ്ടുപോയിക്കോളും. കൃത്യമായി സംസ്ക്കരിച്ചോളും.

കളമശ്ശേരി, തൃക്കാക്കര നഗരസഭകളില്‍ നേരത്തെ വിജയകരമായി നടപ്പാക്കിയ പദ്ധതി അടുത്തിടെയാണ് കൊച്ചി കോര്‍പ്പറേഷനിലും യാഥാര്‍ത്ഥ്യമായത്. ഒരു കിലോ ബയോ മെഡിക്കല്‍ മാലിന്യം ശേഖരിച്ച്‌ സംസ്ക്കരിക്കാന്‍ 45 രൂപയാണ് ചാര്‍ജ്ജ്. ഉപയോഗിച്ച ഡയപറുകള്‍, സാനിറ്ററി പാഡുകള്‍, മെഡിസിന്‍ സ്ട്രിപ്പുകള്‍, ഡ്രസ്സിംഗ് കോട്ടണ്‍, സൂചികള്‍, സിറിഞ്ചുകള്‍, കാലഹരണപ്പെട്ട മരുന്നുകള്‍, മറ്റ് ക്ലിനിക്കല്‍ ലബോറട്ടറി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ശാസ്ത്രീയ നിര്‍മാര്‍ജനത്തിന് ഏറെ സഹായകരമാണ് ആക്രി ആപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിവസവും കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.കൂടുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ആക്രി ആപ്പിന്‍റെ പ്രവര്‍ത്തനം വൈകാതെ സംസ്ഥാനമാകെ വ്യാപിപ്പിക്കാമനാണ് ഉടമകള്‍ ലക്ഷ്യമിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക