പ്രകൃതിയുടെ മനോഹാരിത നിറഞ്ഞ വീഡിയോകള്‍ നെറ്റിസണ്‍സിനെ എന്നും അത്ഭുതപ്പെടുത്താറുണ്ട്. തേയിലച്ചെടികളാല്‍ തീര്‍ത്ത പച്ചപ്പരവതാനിക്കിടയിലൂടെ വളഞ്ഞ് പോകുന്ന റോഡ്, സൂര്യന്റെ ശോഭ, ഇതെല്ലാം കൂടിയെത്തുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ട്വിറ്റര്‍ ഉപയോക്താവായ സിദ്ധാര്‍ത്ഥ ബക്കരിയ എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഷ്വല്‍ ട്രീറ്റെന്നൊക്കെ പറയില്ലെ, അത് തന്നെയാണ് വീഡിയോ. 2003-ല്‍ പുറത്തിറങ്ങിയ പിതാമഗന്‍ എന്ന തമിഴ് ചിത്രത്തില്‍ ഇളങ്കാറ്റു വീസുദെയ് എന്ന ഗാനവും വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കാഴ്ചയെ വര്‍ണിക്കാന്‍ വാക്കുകളില്ല, കേരളത്തിലെ ഈ സ്ഥലം ഏതാണെന്ന് പറയാമോ, എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ 65,000-ത്തിലധികം പേരാണ് ഇതിനോടകം കണ്ടത്.കൂടുതല്‍ പേരും ഇത് മൂന്നാറില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് പറയുന്നത്. മൂന്നാര്‍-തേക്കടി റോഡാണെന്നും ചിലര്‍ കമന്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക