ബി.ജെ.പി നേതാവും സാഗര സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മഹേഷ ബാഗില്‍ നോട്ടുകെട്ടുകള്‍ നിറക്കുന്ന വിഡിയോ പുറത്തായി. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കെ. ദാനപ്പ എന്നയാളുടെ പരാതിയില്‍ ബി.ജെ.പി നേതാവിനെതിരെ ശിവമൊഗ്ഗ പൊലീസ് കേസെടുത്തതായി തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് അറിയിച്ചു. ബി.ജെ.പി സാഗര്‍ എം.എല്‍.എ ഹര്‍ത്താല്‍ ഹാലപ്പയുടെ അടുത്ത സഹായിയാണ് മഹേഷ.

വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് വിഡിയോഗ്രാഫറെയും കൂട്ടി എസ്.എന്‍. നഗറിലെ മഹേഷയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. പണം രാഷ്ട്രീയ പാര്‍ട്ടിക്ക് കൈമാറിയെന്നും വിഷയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമായതിനാല്‍ നടപടിയെടുക്കണമെന്നുമായിരുന്നു പരാതിയില്ലെ ആവശ്യം. ഇന്ത്യന്‍ ശിക്ഷാ നിയമം 171 ഇ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക