ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാർ ഓഫീസുകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. നേരത്തെ സംസ്ഥാനത്ത് ഔദ്യോഗികമായി ഈദുല്‍ ഫിത്വര്‍ അവധി വെള്ളിയാഴ്ചയായിരുന്നു.

മാസപ്പിറവി സംസ്ഥാനത്ത് എവിടെയും ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ ശനിയാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച കൂടി സര്‍കാര്‍ പൊതു അവധിയായി പ്രഖ്യാപിച്ചത്. ശനിയാഴ്ചയും അവധി പ്രഖ്യാപിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക