മധ്യപ്രദേശിലെ സിംഗ്‌പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് ഗൂഡ്‌സ്‌ ട്രെയിനുകള്‍ പരസ്‌പരം കൂട്ടിയിടിച്ച്‌ ഒരു ലോക്കോ പൈലറ്റ് മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകളുടെ എഞ്ചിനുകള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 6:45നാണ് അപകടം നടന്നത്.

അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ചിലര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ആംബുലന്‍സിന്‍റെയും അഗ്നിശമന സേനയുടെയും സംഘങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിംഗ്‌പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വശത്തും എഞ്ചിന്‍ ഘടിപ്പിച്ച ഗൂഡ്‌സ് ട്രെയിനിനു പിന്നില്‍ ബിലാസ്‌പൂരില്‍ നിന്ന് വരികയായിരുന്ന മറ്റൊരു ഗൂഡ്‌സ് ട്രെയിന്‍ വന്ന് ഇടുക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ മറ്റു റൂട്ടുകളിലേക്ക് മാറ്റി. കൂട്ടിയിടിയുടെ കാരണം കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ അപകടത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക