മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്ദ്വാരയില്‍ നിന്നുള്ള എംഎഎ സോഹൻലാല്‍ വാല്‍മീകിയുടെ മകന്റെ ഭാര്യ മോണിക്കയുടെ മൃതദേഹമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ടര വര്‍ഷം മുൻപാണ് സോഹൻലാലിന്റെ മകൻ ആദിത്യയുമായി മോണിക്കയുടെ വിവാഹം നടന്നത്. പോലീസ് സ്ഥലത്തെത്തി വീട് സീല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പരാസിയ പോലീസ് സ്റ്റേഷൻ പരിധിയിലെ മംഗ്ലി ബസാറിലുള്ള വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മോണിക്ക മുറിക്ക് പുറത്ത് വരാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ മോണിക്ക മുറിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് എംഎല്‍എയുടെ കുടുംബം പറയുന്നു. വീട്ടുകാര്‍ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മോണിക്ക മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംഎല്‍എയുടെ മകൻ ആദിത്യയാണ് മകളെ കൊലപ്പെടുത്തിയതെന്ന് മോണിക്കയുടെ അമ്മ ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക