
കൊച്ചി: ന്യൂ ഇയർ പാർട്ടിക്കായി രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച നിയമ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശി മുഹമ്മദ് ( 23) ആണ് പിടിയിലായത്.
ബം?ഗളൂരുവിൽ എൽഎൽബി വിദ്യാർത്ഥിയാണ് ഇയാൾ. ബം?ഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലാണ് ഇയാൾ ഹാഷിഷ് ഓയിൽ കടത്തിയത്. വിശാഖപട്ടണത്തിൽ നിന്നുമാണ് ഇയാൾക്കിത് ലഭിച്ചതെന്ന് പറയപ്പെടുന്നു. അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഇടപ്പള്ളിയിൽ വച്ച് ഉല്പന്നങ്ങൾ കൈമാറാൻ മാത്രമേ നിർദേശം ഉണ്ടായിരുന്നുള്ളുവെന്നാണ് മുഹമ്മദ് പൊലീസിന് നൽകിയ മൊഴി. ഇയാൾ കടത്ത് സംഘത്തിലെ കണ്ണി മാത്രമാണെന്നും കൂടുതൽ പേർ വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. മുഹമ്മദിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു.