കൊച്ചി: കിറ്റെക്‌സ് എം.ഡി സാബു ജേക്കബിനെ പരോക്ഷമായി വിമര്‍ശിച്ച്‌ കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്‍. വലിയ കമ്ബനികളെല്ലാം അന്യസംസ്ഥാനങ്ങളിലാകുമ്ബോഴും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അന്നം കിട്ടാന്‍ കേരളത്തില്‍ തന്നെ പണിയെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. നിക്ഷേപ പദ്ധതികള്‍ ആരംഭിക്കാന്‍ സാബു ജേക്കബ് കേരളം വിട്ട് തെലങ്കാനയിലേക്ക് പോയതിന് പിന്നാലെയായിരുന്നു ശ്രീനിജന്റെ പ്രതികരണം.

‘വലിയ കമ്ബനികളെല്ലാം അന്യ സംസ്ഥാനങ്ങളില്‍. പക്ഷേ, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം. അതെന്താ അങ്ങനെ?,’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മുന്‍പ് സാബു ജേക്കബിനെ വിമര്‍ശിച്ച്‌ ശ്രീനിജന്‍ രംഗത്ത് വന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താന്‍ പ്രവര്‍ത്തിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടി മാത്രമാണെന്നും തനിക്ക് ദിവസം ലഭിക്കുന്ന പരാതികളില്‍ ഒന്നുമാത്രമാണ് കിഴക്കമ്ബലത്തെ കമ്ബനി തൊഴിലാളികളുടെതെന്നും ശ്രീനിജന്‍ വ്യക്തമാക്കിയിരുന്നു.

‘കഴിഞ്ഞ കുറെ ദിവസങ്ങളിലായി വ്യക്തിപരമായി എന്നെ അധിക്ഷേപിച്ചുകൊണ്ട് ദൃശ്യമാദ്ധ്യങ്ങളിലും സാമൂഹ്യമാദ്ധ്യങ്ങളിലും ചില തത്പ്പരകക്ഷികള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഞാന്‍ ഒരു വ്യവസായിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സാധാരണക്കാരയ ജനങ്ങളുടെ കൂടെനിന്ന് അവരോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്നനിലയില്‍ എനിക്ക് ലഭിക്കുന്ന പരാതികളില്‍ കാലതാമസം കൂടാതെ പരിഹാരം തേടാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ദിനംപ്രതി ലഭിക്കുന്ന നിരവധി പരാതികളില്‍ ഒന്നുമാത്രമാണ്.

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

കിഴക്കമ്ബലത്തെ കമ്ബനി തൊഴിലാളികളുടേത്’ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇത്തരം പരാതികളില്‍ പരിഹാരം കാണാന്‍ ഞാന്‍ ശ്രമിക്കാറുമുണ്ട്’- ശ്രീനിജന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക