കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡികെ ശിവകുമാറിന്റെ ആസ്തി 1,214 കോടി രൂപ. അദ്ദേഹത്തിന്റെ ഭാര്യ ഉഷ ശിവകുമാറിന്റെ ആസ്തി 153.3 കോടി രൂപയും ശിവകുമാറിന്റെ മകന്‍ ആകാശിന് 66 കോടി രൂപയുടെ ആസ്തിയുമാണുളളത്. കുടുംബത്തിന്റെയും ആകെ ആസ്തി 1,414 കോടി രൂപയാണ്. കനക്പുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് അദ്ദേഹം സ്വത്ത് വിവരങ്ങള്‍ പങ്കുവെച്ചത്.

ആസ്തിയോടൊപ്പം അദ്ദേഹത്തിന്റെ കട ബാധ്യതയും നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 226 കോടി രൂപയാണ് തന്റെ കടമെന്ന് ശിവകുമാര്‍ വ്യക്തമാക്കി. കൂടാതെ സ്വര്‍ണം, വാച്ച്‌, സ്വത്ത് തുടങ്ങി മറ്റ് ആസ്തികളെക്കുറിച്ചും പത്രികയില്‍ പറയുന്നു. ശിവകുമാറിന്റെ പേരില്‍ 244.93 കോടി രൂപയും ഭാര്യയുടെ പേരില്‍ 20.3 കോടി രൂപയും മകന്റെ പേരില്‍ 12.99 കോടി രൂപയുമാണ് നിക്ഷേപമുളളത്. 970 കോടി രൂപയുടെ സ്വത്തുക്കളും അദ്ദേഹത്തിനുണ്ട്. 113.38 കോടി രൂപയുടെ സ്വത്ത് ഭാര്യയുടെ പേരിലും 54.33 കോടി രൂപ മൂല്യം വരുന്ന സ്വത്ത് മകന്റെ പേരിലുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പുറമെ നേതാവിന്റെ പക്കലുളള 23 ലക്ഷം രൂപ വിലവരുന്ന ഹബ്ലോട്ട് വാച്ചും, ഒന്‍പത് ലക്ഷം രൂപ വിലയുള്ള റോളക്‌സ് വാച്ചും സ്വത്ത് വിവരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2.184 കിലോഗ്രാം സ്വര്‍ണം, 12.6 കിലോഗ്രാം വെള്ളി, 1.066 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍, 324 ഗ്രാം വജ്രം, 24 ഗ്രാം മാണിക്യം എന്നിവയാണ് ഡികെ ശിവകുമാറിന്റെ കൈവശമുള്ള മറ്റ് വിലപിടിപ്പുളള വസ്തുക്കള്‍. ഭാര്യയുടെ പേരില്‍ 2,600 കിലോ സ്വര്‍ണവും 20 കിലോ വെള്ളിയും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മകന്റെ പക്കല്‍ 675 ഗ്രാം സ്വര്‍ണവും മകളുടെ പക്കല്‍ ഒരു കിലോ സ്വര്‍ണവുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക