ബോളിവുഡിലെ ബഹുമുഖ വനിതാ അഭിനേതാക്കളിൽ ഒരാൾ. വിദ്യാബാലൻ എന്ന് ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുക അവർ അഭ്രപാളിയിൽ നിറഞ്ഞാടിയ മികച്ച കഥാപാത്രങ്ങൾ തന്നെയാണ്. പാരമ്പര്യേതര വ്യക്തിത്വവും അസാധാരണമായ അഭിനയ വൈദഗ്ധ്യവും വിദ്യയെ ബോളിവുഡിലെ മറ്റ് സ്ത്രീകളിൽ നിന്ന് വേറിട്ട് നിർത്തുന്നു. മസാല എന്റർടെയ്നറുകൾ മുതൽ ഓഫ്-ബീറ്റ് നാടകങ്ങൾ വരെ, അഭിനയത്തിന്റെ ഒട്ടുമിക്ക മേഖലകളിലും മിന്നും വിജയം നേടിയ നടിയാണ് വിദ്യാബാലൻ. 1995-ൽ ജനപ്രിയ ഹിന്ദി സിറ്റ്‌കോം, ഹം പാഞ്ച് എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ യാത്രയ്ക്ക് തുടക്കമിട്ട താരം, 2005-ൽ നിരൂപക പ്രശംസ നേടിയ റൊമാന്റിക് ചിത്രമായ പരിനീതയിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തി.

അഭിനയ വൈദഗ്ധ്യവും സ്‌ക്രീൻ ചാരുതയും വിദ്യയെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൾ ആക്കുന്നു.ംഎന്നാൽ ഇതിൽ എല്ലാം ഉപരിയായി സ്വയം-സ്നേഹം സ്വീകരിക്കാനും ശരീരത്തിന്റെ പോസിറ്റിവിറ്റി പരിശീലിക്കാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഉത്തമ മാതൃക കൂടിയാണ് ഈ ബോളിവുഡ് താര റാണി. ജനുവരി ഒന്നാണ് വിദ്യാബാലന്റെ ജന്മദിനം. തെന്നിന്ത്യൻ മാദക റാണി സിൽക്ക് സ്മിത മുതൽ ലോകം കണ്ട ഏറ്റവും മികച്ച മത്തമറ്റീഷ്യന്മാരിൽ ഒരാളായ ശകുന്തള ദേവിയെ വരെ അനായാസേന സ്ക്രീനിൽ അവതരിപ്പിച്ച വിദ്യാബാലന് 2023 ജനുവരി ഒന്നാം തീയതി 44 വയസ്സ് തികയുകയാണ്. തൻറെ ജന്മദിനവുമായി ബന്ധപ്പെട്ട രസകരമായ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ കൂടി താരം പങ്കുവെച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക