കാട്ടിലെ രാജാവ് എന്നാണ് സിംഹം അറിയപ്പെടുന്നത്. സിംഹത്തിന്റെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി കാണാറുണ്ട്. മറ്റു മൃഗങ്ങളെ വേട്ടയാടുന്നതും ഒക്കെയായി വീഡിയോകള്‍ ഒരുപാട് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ സിംഹം വേട്ടയാടുന്നതിന്റെ ഭയപ്പെടുത്തുന്ന വീഡിയോകള്‍ മാത്രമല്ല സിംഹത്തിന്റെ മറ്റ് രസകരമായ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. അതിലൊരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

പുഴക്കരയില്‍ വെള്ളം കുടിക്കാനെത്തിയ സിംഹത്തിന് സംഭവിച്ച കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ആകെ ചിരിപടര്‍ത്തിയിരിക്കുന്നത്. കാട്ടിലെ രാജാവ് എന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് തോന്നിപ്പോകും ഈ വീഡിയോ കണ്ടാല്‍. ഒരു ചെറിയ ജീവിയുടെ മുന്‍പില്‍ തോറ്റുപോകേണ്ടി വന്നിരിക്കുകയാണ് സിംഹത്തിന്. പുഴക്കരയില്‍ എത്തിയ സിംഹത്തെ ആമ ശരിക്കും വെള്ളം കുടിപ്പിച്ചെന്ന് വേണം പറയാന്‍. വെള്ളം കുടിക്കാന്‍ തുടങ്ങിയതും സിംഹത്തെ ആമ ശല്യം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളം കുടിക്കുന്നതിനിടെ ആമ നിരന്തരം സിംഹത്തെ ശല്യം ചെയ്യുകയാണ്. സിംഹത്തിന്റെ വായുടെ ചുവട്ടില്‍ പോയി നിന്ന് ആമ ശല്യം ചെയ്യുകയാണെങ്കിലും ഒരു തവണ പോലും സിംഹം ആമയെ ഉപദ്രവിക്കാനോ വിരട്ടിയോടിക്കാനോ ശ്രമിക്കുന്നില്ല. പകരം ആമയുള്ളിടത്തു നിന്ന് മാറി മാറി പോകുകയാണ്. എത്ര മാറി പോയിട്ടും ആമ സിംഹത്തെ വിടാതെ പിന്തുടര്‍ന്നു. സിംഹം പുഴക്കരയില്‍ നിന്ന് മാറാന്‍ ശ്രമിക്കുമ്ബോള്‍ ആമ കരയിലേക്ക് കയറി ചെയ്യുന്നതും വീഡിയോയില്‍ കാണാം.

latestkurger എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ആണിത്. തന്റെ ജലാശയത്തില്‍ നിന്നും ആമ സിംഹത്തെ ഓടിക്കുന്നുവെന്ന രസകരമായ ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക