കടം വാങ്ങിയ പണം തിരിച്ചു നല്‍കിയില്ല എന്നാരോപിച്ച്‌ വിഷുദിനത്തില്‍ ബിജെപി ജില്ലാ നേതാവിന്റെ വീടിന് മുമ്ബില്‍ ബിജെപി സംസ്ഥാന നേതാവിന്റെ പട്ടിണി സമരം. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മൈത്ര സ്വദേശി സോമസുന്ദരന്‍ ആണ് ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി തൃക്കളയൂര്‍ സ്വദേശി ജയകൃഷ്ണന്‍ എന്ന സോമന്റെ വീടിനു മുന്‍പില്‍ ഉപവാസം നടത്തിയത്.

പത്തു വര്‍ഷം മുമ്ബാണ് ജയകൃഷ്ണന്‍ പരാതിക്കാരനില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയത്. 2014ല്‍ ജയകൃഷ്ണന്‍ എന്ന സോമന്‍ മണ്ഡലം പ്രസിഡന്റും പരാതിക്കാരനായ സോമസുന്ദരന്‍ സെക്രട്ടറിയുമായ സമയത്താണ് പണം കൈമാറിയത്. തുടര്‍ന്ന് നിരവധി തവണ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് 2018ല്‍ മകളുടെ വിവാഹ സമയത്ത് ഒരു ലക്ഷം രൂപ തിരിച്ചുനല്‍ക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്തു വര്‍ഷം മുമ്ബാണ് ജയകൃഷ്ണന്‍ പരാതിക്കാരനില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയത്. 2014ല്‍ ജയകൃഷ്ണന്‍ എന്ന സോമന്‍ മണ്ഡലം പ്രസിഡന്റും പരാതിക്കാരനായ സോമസുന്ദരന്‍ സെക്രട്ടറിയുമായ സമയത്താണ് പണം കൈമാറിയത്. തുടര്‍ന്ന് നിരവധി തവണ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് 2018ല്‍ മകളുടെ വിവാഹ സമയത്ത് ഒരു ലക്ഷം രൂപ തിരിച്ചുനല്‍ക്കി.

ബാക്കി പണത്തിനുവേണ്ടി നിരവധി തവണ അദ്ദേഹത്തെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ബിജെപി നേതാക്കളെ ഉള്‍പ്പെടെ ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഇപ്പോള്‍ ഈ വിഷുദിനത്തില്‍ ജയകൃഷ്ണന്റെ വീടിന് മുന്നില്‍ ഉപവാസമാവുമായി സോമസുന്ദരന്‍ രംഗത്ത് എത്തിയത്.

സമരത്തിനിടെ അനുനയ ചര്‍ച്ച നടത്തിയെങ്കിലും നാട്ടിലെ ചില സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ അത് പൊളിക്കുകയായിരുന്നു എന്നും പരാതിക്കാരന്‍ പറഞ്ഞു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും പണം അത്യാവശ്യമാണെന്നും അവസാനത്തെ ആശ്രയമെന്ന നിലക്കാണ് സമരം ആരംഭിച്ചതെന്നും പരാതിക്കാരന്‍ പറഞ്ഞു. പത്തുവര്‍ഷം മുമ്ബ് വാങ്ങിയ പണമാണ് അത് ഇപ്പോഴെങ്കിലും തിരിച്ചു തരണമെന്നും പരാതിക്കാരന്‍ പറഞ്ഞു.

ഇതിനിടയില്‍ സംഭവസ്ഥലത്ത് അരീക്കോട് പോലീസും എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, ബിജെപി നേതാവിന്റെ വീട്ടില്‍ മറ്റൊരു നേതാവ് സമരവുമായി എത്തിയത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ രീതിയില്‍ വൈറല്‍ ആയിട്ടുണ്ട്. ഈ സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനകം രംഗത്ത് എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക