ഇന്ത്യയെമ്ബാടും ബോക്സ് ഓഫീസ് റെക്കോഡുികള്‍ തകര്‍ത്ത ചിത്രമായിരുന്നു യഷ് നായകനായ കെ.ജി.എഫ് 2. ചിത്രത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ മൂന്നാംഭാഗത്തിന്റെ സൂചന നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. വാര്‍ഷിക ദിനത്തില്‍ പുറത്തിറക്കിയ ടീസറിലാണ് നിര്‍മ്മാതാക്കളായ ഹോംബാല മൂവീസ് കെ.ജി.എഫ് 3യുടെ സൂചന നല്‍കുന്നത്.

കെ.ജി.എഫ് 2വിന്റെ പോസ്റ്റ് ക്രെഡിറ്റ് സ്വീക്വന്‍സില്‍ കെ.ജി.എഫ് 3യെ കുറിച്ച്‌ സൂചന നല്‍കിയിരുന്നെങ്കിലും അതിന് ശേഷം നിര്‍മ്മാതാക്കളില്‍ നിന്ന് ഇത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. പുതിയ ടീസറോടെ മൂന്നാംഭാഗം സംബന്ധിച്ച കാത്തിരിപ്പ് അവസാനിക്കുകയാണ്. 1978 മുതല്‍ 81 വരെ റോക്കി ഭായി എവിടെയായിരുന്നു എന്നും വാഗ്ദാനങ്ങള്‍ ശരിക്കും പാലിച്ചു, ശരിക്കും പാലിച്ചോ എന്ന ചോദ്യവും ടീസര്‍ ഉയര്‍ത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് സീരിസിലെ രണ്ടാമത്തെ ചിത്രമായ കെ.ജി.എഫ് 2 വന്‍ പ്രീറിലീസ് ഹൈപ്പ് നേടിയിരുന്നു. റിലീസ് ദിനത്തില്‍ തന്നെ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ റെക്കോഡ് ഇടട്ടിരുന്നു, യഷ് നായകനായ പീരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക വേഷത്തില്‍ എത്തിയത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാളവിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി. ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക