കോഴിക്കോട്: മുൻ പഞ്ചായത്ത് പ്രസിഡന്റ് കിണറ്റിൽ വീണു മരിച്ചു. വനിതാ ലീഗ് നേതാവും താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഹാജറ കൊല്ലരുകണ്ടി(50)യെയാണ് വീടിന് പിന്നിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.

വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഹാജറയെ കിണറ്റിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കിണറ്റിൽ നിന്ന് ഉയർത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് തവണ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട് ഹാജറ. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സി എച്ച് സെന്റർ വളണ്ടിയറുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക