അഭിമുഖത്തിനിടെ അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കി കന്നട നടി. കന്നട ചിത്രം ‘പെന്റഗണി’നെ താരമാണ് സുശാന്‍ എന്ന യൂ‍ട്യൂബര്‍ക്കെതിരെ മല്ലിശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.

ഇന്റര്‍വ്യൂവര്‍ ആണെന്ന് കരുതി എന്തും ചോദിക്കാമെന്ന ലൈസന്‍സില്ലെന്ന് നടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. താന്‍ വളരെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത്. വളരെ ചെറിയ റോളുകളാണ് ആദ്യമൊക്കെ ചെയ്‌തിരുന്നത്. ഇത്തരം ഒരു ചോദ്യം അയാള്‍ എന്ത് അടിസ്ഥാനത്തിലാണ് ചോദിച്ചതെന്ന് മനസിലാകുന്നില്ലെന്നും നടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അശ്ലീല ചിത്രത്തില്‍ അഭിനയിക്കുമോ എന്ന് നടിയോട് ചോദിക്കുന്നതിന് പിന്നാലെ നടി യൂട്യൂബറോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘താങ്കള്‍ക്ക് കോമണ്‍ സെന്‍സ് ഉണ്ടോ?’, താന്‍ അത്തരം നടിയല്ലെന്നും കന്നടയില്‍ നീല ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് ആരാണെന്നും അവര്‍ ചോദിച്ചു. എന്നാല്‍ പൊലീസ് നടപടിയെടുക്കാന്‍ വൈകിപ്പിക്കുന്നുവെന്നും നടി ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക