പാമ്ബിനെയും കീരിയെയും ബദ്ധവൈരികളായാണ് കാണുന്നത്. പാമ്ബിനെ എവിടെ കണ്ടാലും ആക്രമിക്കുന്നത് കീരിയുടെ ഒരു രീതിയാണ്. അപൂര്‍വ്വമായി മാത്രമാണ് പോരാട്ടത്തില്‍ പാമ്ബ് വിജയിക്കാറ്. സാധാരണഗതിയില്‍ പാമ്ബിനെ ആക്രമിച്ച്‌ കീരി കൊല്ലുകയാണ് ചെയ്യാറ്. ഇപ്പോള്‍ വ്യത്യസ്തമായ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകുന്നത്.

ഇവിടെ ജയിക്കുന്നത് പാമ്ബാണ്. മൂര്‍ഖന്‍ പാമ്ബും കീരിയും തമ്മിലുള്ള പോരാട്ടമാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്ബിന്റെ കഴുത്തില്‍ കടിച്ചുകിടക്കുന്ന കീരിയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. ഒറ്റനോട്ടത്തില്‍ കീരി എളുപ്പം പാമ്ബിനെ കൊല്ലുമെന്ന് തോന്നിപ്പോകും. എന്നാല്‍ ശക്തി സംഭരിച്ച്‌ തിരിച്ചടിച്ച പാമ്ബ്, കീരിയെ കൊത്തി കൊല്ലുന്നതാണ് വീഡിയോയുടെ അവസാനം. പാമ്ബിന്റെ കടിയേറ്റ് കീരി ചലനമറ്റ് കിടക്കുന്നത് കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക