കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് കാലടി താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിലും പറവൂര്‍ കോട്ടക്കാവ് സെന്റ് മേരീസ് ഫൊറാനാ പള്ളിയിലും സംഘര്‍ഷം. താന്നിപ്പുഴ പള്ളിക്കുള്ളില്‍ വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടി.

സിനഡ് കുര്‍ബാന നടത്താൻ ശ്രമിച്ച ഫാദര്‍ ജോസ് തോട്ടങ്കരയെ ഒരു വിഭാഗം എതിര്‍ത്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും വൈദീകൻ സിനഡ് കുര്‍ബാനയാണ് നടത്തിയത്. ഇതാണ് മറുവിഭാഗത്തെ പ്രകോപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക