ശരീര സൗന്ദര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ് താരങ്ങള്‍. ബോളിവുഡ് താരങ്ങള്‍ പ്രത്യേകിച്ചും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ട് വീഴ്ചയില്ലാതെ മികച്ചതാക്കാന്‍ ശ്രമിക്കുന്നവരാണ്. അതേസമയം ഫിറ്റ്‌നസ് സൂക്ഷിക്കുന്നതിനിടെ അപകടങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തില്‍ ഒരു അപകടമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. നടി അരുണിമ ഘോഷിന് വ്യായാമത്തിനിടെ അപകടം സംഭവിച്ചിരിക്കുകയാണ്.

വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നതിനിടെയാണ് നടിയ്ക്ക് അപകടം സംഭവിച്ചത്.നടിയുടെ കൈ വിരലിന് ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. താരത്തിനെആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 12 തുന്നലുകളും ഇടേണ്ടി വന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡംബെല്‍ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതിനിടെയാണ് അരുണിമയ്ക്ക് അപകടം. പെട്ടെന്ന് കാല്‍ വഴുതി ഗ്ലാസ് ഭിത്തിയിലേക്ക് വീഴുകയായിരുന്നു. ഇടതുകൈ വിരലുകളിലൊന്നില്‍ ഒരു ഗ്ലാസ്സ് തുളച്ചു കയറി. തുടര്‍ന്ന് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക