മഴവിൽ മനോരമയിലെ ‘കിടിലം’ എന്ന പരിപാടിയിൽ നടൻ രമേഷ് പിഷാരടി നടത്തിയെ ഗംഭീരപ്രകടനം ആരാധകരെ അമ്പരപ്പിക്കുന്നു. ഹിപ് ഹോപ് ഡാൻസ് ശൈലിയിൽ ചെയ്യുന്ന ഫ്ലോർ വർക്ക് ആണ് അനായാസമായി പിഷാരടി കാഴ്ചവച്ചത്. നടന്റെ പ്രകടനം കണ്ട് പരിപാടിയിലെ മറ്റു വിധികർത്താക്കളായ ഗായിക റിമി ടോമിയും നടി നവ്യ നായരും അമ്പരന്നിരിക്കുന്നതു വിഡിയോ ദൃശ്യങ്ങളിൽ കാണാം.

പണ്ട് കോളജ് കാലത്ത് ‍ഡാൻസ് കളിക്കുന്നവരുടെ ഇടയിൽ കയറി താൻ ഇത്തരം പ്രകടനങ്ങൾ കാണിച്ചു കയ്യടി നേടിയിരുന്നുവെന്ന് പിഷാരടി പറയുന്നു. നീണ്ട 25 വർഷങ്ങള്‍ക്കു ശേഷമാണ് താൻ ഇപ്പോൾ ഇത്തരമൊരു പ്രകടനം നടത്തുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കിടിലം’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മത്സരാർഥികളും വേദിയിലുണ്ടായിരുന്നു. സംഘത്തിൽപ്പെട്ട ഒരാളുടെ കൂടെയാണ് രമേഷ് പിഷാരടി ‘കിടിലം’ പ്രകടനം കാഴ്ചവച്ചത്. വിഡിയോ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിരിക്കുകയാണ്. നിരവധി പേരാണു നടനെ പ്രശംസിച്ചു രംഗത്തെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക