ഇന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാടകം സുരേഷിന്റെ പിറന്നാൾ ദിനമായിരുന്നു. അപ്രതീക്ഷിതമായി ഒരു പിറന്നാൾ ആഘോഷം അദ്ദേഹത്തിന് ലഭിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇന്ന് കോട്ടയം ഡിസിസി പ്രസിഡണ്ടിന് പിറന്നാൾ കേക്ക് മുറിച്ച് മധുരം കൈമാറിയത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു പിറന്നാൾ ആഘോഷങ്ങൾ.

സംഭവം ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ഗംഭീരമായി ആഘോഷിക്കുവാൻ കെപിസിസി തീരുമാനമെടുത്തിട്ടുണ്ട്. ഇതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് കെപിസിസി യോഗം നടന്നത് വൈക്കത്താണ്. യോഗം കഴിഞ്ഞ് പ്രസിഡന്റ് കെ സുധാകരൻ മാധ്യമങ്ങളെ കാണുന്ന നേരത്ത് വൈക്കത്തെ പ്രവർത്തകർ ഒരു വലിയ കേക്കുമായി രംഗപ്രവേശം ചെയ്തു. ഇന്ന് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്റെ പിറന്നാളാണ് എന്നും കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിറന്നാളാഘോഷം നടത്തണമെന്നും ആയിരുന്നു പ്രവർത്തകരുടെ ആവശ്യം.

ഉടനടി കെ സുധാകരൻ സംഭവത്തിന് തീരുമാനം ആക്കി. മാധ്യമങ്ങളുടെയും പ്രവർത്തകരുടെയും മുന്നിൽ വെച്ച് ഡിസിസി പ്രസിഡന്റിന് ചേർത്തുനിർത്തി അദ്ദേഹം പിറന്നാൾ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ്, വൈസ് പ്രസിഡന്റ് വി ടി ബൽറാം, ജനറൽ സെക്രട്ടറിമാരായ ടീം യു രാധാകൃഷ്ണൻ, പി എ സലിം, ജോസി സെബാസ്റ്റ്യൻ എന്നിവരും മറ്റു നിരവധി നേതാക്കളും ആഘോഷ പരിപാടികളിൽ ആവേശപൂർവം പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക