ശശി തരൂരിന്റെ പ്രസംഗം കേൾക്കാന്‍ ഡിക്‌ഷണറിയുമായി യുവാവെത്തി. നാഗാലാൻഡിൽ ആർ ലുങ് ലെങ് എന്ന വ്യക്തി സംഘടിപ്പിച്ച ലുങ് ലെങ് ഷോ എന്ന ടോക് ഷോയില്‍ സംസാരിക്കാനെത്തിയതായിരുന്നു തരൂർ. അവിടെ പ്രേഷകനായെത്തിയ ഒരാളാണ് നിഘണ്ടുവുമായെത്തിയത്.

തരൂരിന്റെ പ്രസംഗം കേൾക്കാന്‍ ഡിക്ഷ്ണറി കൊണ്ടുവരണം എന്നത് ഇതിന് മുന്‍പ് വരെ തനിക്ക് തമാശ മാത്രയായിരുന്നു എന്ന് പറഞ്ഞ് ലുങ് ലെങ് തന്നെ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. വിചിത്രവും കട്ടിയുള്ളതുമായ ഇംഗ്ലീഷ് പ്രയോഗങ്ങൾക്കൊണ്ടും വാക്കുകൾക്കൊണ്ടും കേൾവിക്കാരോട് സംവാദിക്കുന്നത് തരൂരിന്റെ രീതിയാണ്. ഇത്തരം പ്രയോഗങ്ങൾക്ക് പ്രത്യേകം ആരാധകരുണ്ടെന്നുള്ളതും സത്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമാശനിറഞ്ഞ ഇമോജികൾക്കൊണ്ട് കമന്റ് ബോക്സ് നിറയാനും അധികം സമയം വേണ്ടി വന്നില്ല. തരൂർ പറയുന്ന വാക്കുകള്‍ യഥാർഥത്തില്‍ ഉള്ളതാണോ എന്ന സംശയത്തോടെ ആളുകൾ അന്വേഷണം നടത്താറുമുണ്ട്. ഇതിന് മുൻപും തരൂരിന്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ വലഞ്ഞതിന്റെ ഓർമയിലാകാം അയാൾ ഒരു ഡിക്ഷ്ണറി തന്നെ കൊണ്ടുപോയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക