സ്വയംഭോഗം ഒരു പാപമായി കരുതിയിരുന്ന കാലത്ത് നിന്നും നാം ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു. പുരുഷന്മാര്‍ സ്വയംഭോഗത്തെകുറിച്ച്‌ തുറന്നു പറയുമെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ അടുത്തകാലം വരെ അങ്ങനെയായിരുന്നില്ല. എന്നാല്‍, സ്ത്രീകള്‍ ലൈംഗിക ബന്ധത്തിലൂടെ ലഭിക്കുന്ന അനുഭൂതിയെക്കാള്‍ കൂടുതലായി സ്വയംഭോഗത്തിലൂടെ അനുഭൂതി അനുഭവിക്കുന്നു എന്നാണ് അടുത്തകാലത്ത് നടന്ന പല പഠനങ്ങളും വ്യക്തമാക്കുന്നത്.

പുരുഷന്മാരെ സംബന്ധിച്ച്‌ അവര്‍ ലൈംഗികമായി സംതൃപ്തരാണെങ്കില്‍ സ്വയംഭോഗത്തെ ഒരു അനാവശ്യ പ്രവണതയായി കാണുന്നവരാണ്. എന്നാല്‍, സ്ത്രീകളാകട്ടെ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ പോലും തങ്ങളുടെ അനുഭവം മെച്ചപ്പെടുത്താന്‍ സ്വയംഭോഗം ചെയ്തേക്കാമെന്നാണ് അടുത്തകാലത്ത് പുറത്തുവന്ന പഠന റിപ്പോര്‍‌ട്ടുകള്‍ വ്യക്തമാക്കുന്നത്. ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സ്ത്രീകളുടെ സ്വയംഭോഗ പ്രവണതകളെ കുറിച്ച്‌ വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകള്‍ സ്വയംഭോഗത്തെ അവരുടെ ലൈംഗിക ജീവിതത്തിന്റെ “പൂരക” ഘടകമായി കാണുന്നു, അതേസമയം പുരുഷന്മാരാകട്ടെ, പങ്കാളിയില്‍ നിന്നും ലൈംഗിക അനുഭൂതി ലഭിക്കാത്ത സമയങ്ങളിലെ പകരം സംവിധാനമായാണ് സ്വയംഭോഗത്തെ കാണുന്നത്. ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക ജീവിതത്തില്‍ സ്വയംഭോഗം വഹിക്കുന്ന വലിയ പങ്കിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.

18 മുതല്‍ 89 വയസ് പ്രായമുള്ള 4,160 നോര്‍വീജിയന്‍ പൗരന്മാരെയാണ് നോര്‍വേ ആസ്ഥാനമായുള്ള ഗവേഷകര്‍ സമീപിച്ചത്. ലൈംഗിക പ്രവര്‍ത്തനങ്ങളെയും സ്വയംഭോഗ ശീലങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പുറമെ, അവരുടെ അശ്ലീല സിനിമകള്‍ കാണുന്ന ശീലങ്ങളെക്കുറിച്ചും ശരീര, ജനനേന്ദ്രിയ പ്രശ്നങ്ങളെക്കുറിച്ചും ചോദിച്ചു. വിവാഹിതരായ, അല്ലെങ്കില്‍, സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യുന്നതിനോട് വലിയ താത്പര്യം പ്രകടിപ്പിക്കുന്നില്ല. എന്നാല്‍, വിവാഹിതരാണെങ്കിലും സ്ഥിരമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെങ്കിലും സ്വയംഭോഗത്തിലൂടെ കൂടുതല്‍ സുഖം കണ്ടെത്തുന്നു എന്നാണ് സ്ത്രീകള്‍ വെളിപ്പെടുത്തുന്നത്. സെക്സില്‍ ഏര്‍പ്പെടുന്ന സമയത്തു പോലും സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാറുണ്ടത്രെ.

“എല്ലാ ഗുണങ്ങളും ഉണ്ടായിരുന്നിട്ടും സോളോ സെക്‌സ് പ്രസക്തമായ ഒരു ലൈംഗിക സ്വഭാവമായി അവഗണിക്കപ്പെട്ടിരിക്കുന്നു. ലൈംഗിക സംതൃപ്തി, ക്ഷേമം, വേദന എന്നിവയുമായി സോളോ സെക്‌സ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക് ഇപ്പോഴും വളരെ കുറച്ച്‌ മാത്രമേ അറിയൂ,” ഗവേഷക സംഘത്തിലെ ഒരാളായ നാന്റ്ജെ ഫിഷര്‍ പറഞ്ഞു.

പഠനത്തിന്റെ രചയിതാക്കള്‍, ഗവേഷണത്തിന് പിന്നിലെ പ്രചോദനം വിശദീകരിക്കുന്നു. “സ്വയംഭോഗം എന്ന വിഷയത്തില്‍ എനിക്ക് ഇത്രയധികം താല്‍പ്പര്യം തോന്നിയതിന്റെ ഒരു കാരണം അതിന്റെ വലിയ സാധ്യതകളും നിരവധി ഗുണങ്ങളുമാണ്. നിങ്ങളുടെ ലൈംഗികാഭിലാഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സ്വതന്ത്രവും അനായാസവുമായ മാര്‍ഗമാണിത്. സ്വയംഭോഗത്തിന്റെ മറ്റൊരു വലിയ നേട്ടം, ലൈംഗികമായി പകരുന്ന അണുബാധയോ അനാവശ്യ ഗര്‍ഭധാരണമോ ഉണ്ടാകാനുള്ള അപകടസാധ്യതകളില്ലാത്ത സുരക്ഷിതമായ ലൈംഗിക ബദലാണിത്: ഫിഷര്‍ കൂട്ടിച്ചേര്‍ത്തു.

സ്വയംഭോഗം ലൈംഗികതയുടെ ഒരു പ്രധാന ഘടകമാണ്, എന്നിട്ടും വ്യക്തികളില്‍ അത് എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച്‌ വളരെക്കുറച്ചേ മനസ്സിലാക്കിയിട്ടുള്ളു. ഈ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള മുന്‍ ഗവേഷണങ്ങള്‍ കാണിക്കുന്നത്, പ്രത്യേകിച്ച്‌ കൗമാരക്കാര്‍ക്കിടയിലും യുവാക്കളിലും സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരാണത്രെ സ്വയംഭോഗം ചെയ്യുന്നത്. സ്വയംഭോഗം സംബന്ധിച്ച്‌ ഇന്നും ജനങ്ങള്‍ക്കിടയില്‍ പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക