5ജി കിട്ടിത്തുടങ്ങിയിട്ടില്ല എങ്കിൽക്കൂടിയും പലരുടെയും ഡാറ്റ കണ്ണടച്ചുതുറക്കും മുമ്പേ ‘5ജി വേഗത്തിൽ’ കാലിയാകുന്നതായി പരാതികൾ ഉയരാറുണ്ട്. നേരം വെളുത്ത്, ഉച്ചയാകുമ്പോഴേക്കും ഡാറ്റ തീർന്നതിനാൽ പിന്നീട് ഉള്ള സമയങ്ങളിൽ എങ്ങനെ കാര്യങ്ങൾ നടത്തുമെന്ന് ആവലാതിപ്പെട്ട് ടെലിക്കോം കമ്പനികളെ വിമർശിക്കുന്നവർ ഏറെയാണ്. അ‌ത്യാവശ്യം കാര്യങ്ങളൊക്കെ നിറവേറ്റാൻ കുറഞ്ഞത് 3 ജിബി എങ്കിലും വേണ്ട ആളുകൾ ഇന്ന് ധാരാളമുണ്ട്.

ദിവസം 3ജിബി ഡാറ്റ വേണ്ടിവരുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ രണ്ട് പ്ലാനുകൾ എയർടെൽ പുറത്തിറക്കിയിട്ടുണ്ട്. എഴുന്നൂറ് രൂപയിൽ താഴെ മാത്രമാണ് ഈ ഡാറ്റ പ്ലാനുകൾക്ക് ചെലവ് വരുന്നത്. നിറയെ ആനുകൂല്യങ്ങൾക്കൊപ്പം ദിവസേന 3 ജിബി ഡാറ്റ വീതം ലഭ്യമാകുന്ന എയർടെലിന്റെ ഡീസന്റായ രണ്ട് പ്ലാനുകളും അ‌വ നൽകുന്ന ആനുകൂല്യങ്ങളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

499 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 499 രൂപ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. കൂടാതെ ഈ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റയും നൽകുന്നു. 499 രൂപയുടെ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളും കമ്പനി നൽകുന്നുണ്ട്. ഫെയർ യൂസേജ് പോളിസി (FUP) ഡാറ്റാ പരിധിയിൽ എത്തിക്കഴിഞ്ഞാൽ, വേഗത 64 കെബിപിഎസ് ആയി കുറയും.

കൂടാതെ പ്രതിദിന എസ്എംഎസ് പരിധി 100ൽ എത്തിയാൽ, പിന്നീട് ലോക്കൽ എസ്എംഎസിന് 1 രൂപയും മറ്റ് എസ്എംഎസിന് 1.5 രൂപയും ഈടാക്കും. മൊത്തത്തിൽ 84 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. മൂന്ന് മാസത്തെ സൗജന്യ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ അപ്പോളോ 24|7 സർക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്‌സസ് എന്നിവയും ഈ 499 രൂപ പ്ലാനിൽ ഉൾപ്പെടുന്നു.

699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 699 രൂപ പ്രീപെയ്ഡ് പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത്. പ്രതിദിനം 3 ജിബി ഡാറ്റ ഈ പ്ലാനിൽ ഉൾപ്പെടുന്നു. 699 രൂ പയുടെ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ അടിസ്ഥാനപരമായി 499 രൂപയുടെ എയർടെൽ പ്ലാനിന് സമാനമാണ്. 699 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും 100 പ്രതിദിന എസ്എംഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ഉപയോക്താക്കൾക്ക് അവരുടെ പ്രതിദിന പരിധിയായ 100 എസ്എംഎസിൽ എത്തിയാൽ പ്രാദേശിക എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ഈടാക്കും. കൂടാതെ, ഈ പ്ലാനിൽ 56 ദിവസത്തെ ആമസോൺ പ്രൈം അംഗത്വവും ലഭിക്കും.

അ‌പ്പോളോ 24/7 സർക്കിൾ അംഗത്വം, സൗജന്യ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ, എക്സട്രീം ആപ്പ്, ഹലോ ട്യൂൺസ്, ഫാസ്ടാഗിൽ 100 രൂപ റിബേറ്റ് എന്നിവ 699 രൂപയുടെ ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ പാക്കേജ് നൽകുന്ന അധിക ആനുകൂല്യങ്ങളിൽ ചിലത് മാത്രമാണ്. മികച്ച ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന ഈ രണ്ട് പ്ലാനുകളും പ്രതിദിനം 3ജിബി ഡാറ്റ ആവശ്യമുള്ള എയർടെൽ ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക