കാഷ്മീരില്‍ അവധി ആഘോഷിച്ച്‌ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. മഞ്ഞുപുതച്ച്‌ കിടക്കുന്ന ഗുല്‍മാര്‍ഗില്‍ എത്തിയ ഇരുവരും ഹിമവാഹനത്തില്‍ സഞ്ചരിക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

രണ്ടു ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായാണ് രാഹുലും പ്രിയങ്കയും കാഷ്മീരിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി.വി. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക