കഴക്കൂട്ടം: വര്‍ക്ക് അറ്റ് ഹോം ആയി ടെക്കികള്‍ എല്ലാം വീട്ടിലേക്ക് മടങ്ങിയതോടെ ടെക്‌നോപര്‍ക്ക് ക്യാംപസില്‍ പാര്‍ക്കു ചെയ്തു പോയ വാഹനങ്ങള്‍ ഒട്ടേറെയാണ്. ഇവയെല്ലാം ഉടമസ്ഥരില്ലാതെ കിടന്ന് തുരുമ്ബു പിടിച്ച നിലയിലായി. ഇതോടെ ഉടമസ്ഥര്‍ എത്തി ഉടന്‍ മാറ്റണമെന്ന് പാര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അരലക്ഷത്തിലേറെ പേര്‍ ജോലി ചെയ്തിരുന്ന പാര്‍ക്കിലെ മിക്ക കമ്ബനികളിലും ഒഴിച്ചുകൂടാനാവാത്ത ജോലി ചെയ്യാന്‍ മാത്രമേ ഇപ്പോള്‍ ജീവനക്കാരെ വരുത്തുന്നുള്ളൂ. കോവിഡും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണും കൊണ്ട് നല്ലൊരു ഭാഗം ടെക്കികളും നാട്ടിലേക്കു മടങ്ങി.

ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ ക്യാംപസിന്റെ പല കെട്ടിടങ്ങള്‍ക്കു സമീപം അനാഥമായി കിടക്കുകയാണ്. ബൈക്കുകള്‍ മാത്രം 38 എണ്ണം ഉണ്ട്. ഇവയില്‍ തന്നെ പകുതിയിലേറെ വെയിലും മഴയും കൊണ്ട് തുരുമ്ബെടുത്ത് നശിച്ച നിലയിലാണ്. ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളുടെ ഉടമകള്‍ ആരെന്നറിയില്ല. ഇത്തരം വാഹനങ്ങള്‍ പാര്‍ക്കിനെകുറിച്ചുള്ള മതിപ്പ് കുറയാന്‍ ഇടയാകുമെന്നും ഉടമകള്‍ വാഹനങ്ങള്‍ എത്രയും വേഗം ക്യാംപസിനുള്ളില്‍ നിന്നും മാറ്റണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക