കിഴക്കൻ ദില്ലിയിലെ ഗീത കോളനി ഫ്ലൈഓവറിനു സമീപം സ്ത്രീയുടെതെന്നു കരുതുന്ന ശരീരഭാഗങ്ങള്‍ പോളിത്തീൻ ബാഗുകളിലായി ഉപേക്ഷിച്ചതായികണ്ടെത്തി. ഇന്നു രാവിലെ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തു നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ ഫ്ലൈഓവറിനു സമീപത്തു നിന്ന് കണ്ടെത്തിയത്.രണ്ട് ബാഗുകളിലായാണ് തല അടക്കമുള്ള ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്.

ഒരു ബാഗില്‍ തലയും മറ്റേതില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. തലയിലെ നീളമുള്ള മുടിയാണ് സ്ത്രീയാണെന്നു കരുതാൻ കാരണം. മറ്റു ശരീരഭാഗങ്ങള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ശരീരഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ തിരിച്ചറിയാനായില്ലെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക