നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യുവതി കുഞ്ഞിനെ ഭർത്താവിന്റെ കയ്യിൽ ഏൽപ്പിച്ച് പോലീസുകാരനായ കാമുകന് ഒപ്പം പോകുന്നത് എന്ന പേരിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഭർത്താവോ അദ്ദേഹത്തിന് ഒപ്പമുള്ളവരോ ആണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. യുവതിയുടെയും അവരെ കൂട്ടിക്കൊണ്ടു പോകുന്ന യുവാവിന്റെയും മുഖം വീഡിയോയിൽ വ്യക്തമാണ്.

നീയാരാടാ എന്റെ ഭാര്യയുടെ കയ്യിൽ കയറി പിടിക്കാൻ എന്ന് ചോദിച്ച് ഭർത്താവ് യുവതിക്കൊപ്പമുള്ള യുവാവിനോട് തട്ടിക്കയറുന്നുണ്ട്. നിനക്ക് കൊച്ചിനെ വേണ്ടല്ലോ എന്ന് ഭർത്താവ് പറയുമ്പോൾ വേണ്ട എന്ന് യുവതി വ്യക്തമാക്കുന്നതും കേൾക്കാം. നീ എവിടേക്കാ പോകുന്നത് എന്ന് ചോദിക്കുമ്പോൾ ഞാൻ എൻറെ വീട്ടിലേക്കാണ് പോകുന്നത് എന്നും യുവതി മറുപടി കൊടുക്കുന്നുണ്ട്. ഭർത്താവ് കൂടുതൽ രോഷാകുലൻ ആകുമ്പോൾ പോലീസിനെ വിളിക്കും എന്ന ഭീഷണിയും യുവതി മുഴക്കുന്നുണ്ട്. ഇതിനിടയിൽ ഒപ്പമുള്ള യുവാവ് കാറിന്റെ ഡോർ അടക്കാൻ ശ്രമിക്കുമ്പോഴും ഭർത്താവ് തട്ടിക്കയറുന്നത് കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക