ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇനി മുതല്‍ അറിയപ്പെടുക റൈഡര്‍ മഞ്ജു വാര്യര്‍ എന്നാകും. പുതിയ ബിഎംഡബ്ല്യു 1250 ജി.എസ് ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത താരം അറിയിച്ചത്. കഴിഞ്ഞ മാസം ലൈസൻസ് എടുത്ത സമയത്ത് ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച്‌ മഞ്ജു വെളിപ്പെടുത്തിയിരുന്നു.

22 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ബൈക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ ബൈക്ക് ഓടിക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. തന്നെപ്പോലെയുള്ള നിരവധി പേര്‍ക്ക് പ്രചേദനമായ നടന് അജിത്ത് സറിന് നന്ദി എന്നും കുറിച്ചു. നല്ലൊരു ഡ്രൈവറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട് അതിനാല്‍ തന്നെ റോഡില്‍ കണ്ടാല്‍ ദയവായി സമാധാനത്തോടെ സഹകരിക്കണമെന്നും താരം തന്റെ കുറിപ്പിൽ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക