വെണ്ണിയൂര്‍ നെല്ലിവിളയില്‍ ചെമ്ബട്ട് വിരിച്ച്‌ വ്ലാത്താങ്കരചീരയും വിളവില്‍ നൂറ് മേനി കൊയ്ത് നാല് വീട്ടമ്മമാരും. കുടുംബശ്രീ പ്രവര്‍ത്തകരായ ഷൈലജ,കുമാരി,ഷിജി,അംബിക എന്നിവരാണ് പട്ടുസാരി ചീര എന്നറിയപ്പെടുന്ന വ്ലാത്താങ്കരചീരയുടെ കര്‍ഷകര്‍. കിലോയ്ക്ക് 4000രൂപ വരുന്ന വിത്ത് വാങ്ങി വിതച്ചാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവര്‍ ലാഭം കൊയ്യുന്നത്.

നാടന്‍ചീരയ്ക്ക് കിലോയ്ക്ക് 2000 രൂപയാണ് വിലയെങ്കിലും നിറവും രോഗപ്രതിരോധ ശേഷിയും കൂടുതലുളളവയാണ് വ്ലാത്താങ്കര ചീര.നാടന്‍ ചീരയ്ക്ക് കറുപ്പ് കലര്‍ന്ന ചുവപ്പാണെങ്കില്‍ ഈ ചീരയ്ക്ക് കടും ചുവപ്പ് നിറമാണ്.അതിനാല്‍ത്തന്നെ മാര്‍ക്കറ്റുകളില്‍ വന്‍ ഡിമാന്റ് ഇവയ്ക്കുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാണകപ്പൊടി,കോഴിക്കാരം എന്നിവയാണ് പ്രധാന വളം.3 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തുള്ള ഈ കൃഷിയില്‍ തടമൊരുക്കുന്നത് മുതല്‍ വിപണനം വരെയുള്ള ജോലികള്‍ ചെയ്യുന്നതും ഈ വീട്ടമ്മമാരാണ്. ഒരു കിലോ വിത്ത് പാകിയാല്‍ ഏകദേശം120 കിലോ ചീരവരെ ലഭിക്കുന്നു.ഒരു കെട്ട് ചീര 400 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്നത്.ഒരു കെട്ടില്‍ ഏകദേശം17കിലോയോളം ചീരയാണുള്ളത്.

മാസത്തില്‍ 10000 രൂപ മുടക്കിയാല്‍ 25000 രൂപ വരെ ലാഭം ലഭിക്കുന്നു.അതേസമയം കനത്ത മഴയത്ത് ചീര വിത്തുകള്‍ ഒലിച്ച്‌ പോകുന്നത് നഷ്ടമുണ്ടാക്കുന്നുവെന്ന് ഇവര്‍ പറയുന്നു.2010ല്‍ വെറ്റിലക്കൃഷിയിലൂടെയാണ് ഇവര്‍ കൃഷിയിലേക്ക് കടക്കുന്നത്.നിലവില്‍ ചീരയ്ക്കാപ്പം,ചതുരപ്പയര്‍,വള്ളിപ്പയര്‍,വഴുതന,മരച്ചീനി എന്നിവയും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്.വീട്ടു ജോലികള്‍ തീര്‍ത്ത ശേഷമാണിവര്‍ കൃഷിപ്പണിക്ക് സമയം കണ്ടെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക