പരീക്ഷകളില്‍ കോപ്പിയടിച്ച് പിടിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കാം എന്ന നിയമവുമായി ഉത്തരാഖണ്ഡ്. ചോദ്യ പേപ്പര്‍ ചോരുക, റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ അഴിമതി എന്നിവ തടയുന്നതിനാണ് ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കിയിട്ടുണ്ട്. കോപ്പിയടി പിടിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവ് ലഭിക്കും. കൂടാതെ, സ്വത്ത് കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികളും ഉണ്ടാകും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഗുര്‍മിത് സിംഗ് ഒപ്പിട്ടത്. സംസ്ഥാനത്ത് ചോദ്യ പേപ്പര്‍ ചോരുന്ന കേസുകള്‍ ധാരാളായി റിപ്പോര്‍ട്ട് ചെയ്യുന്നത് ചൂണ്ടിക്കാണിച്ച വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കമിട്ടത്. ഗവര്‍ണര്‍ ഓപ്പിട്ടതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇപ്പോള്‍ നിയമമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാക്കളുടെ സ്വപ്നങ്ങളോടും അഭിലാഷങ്ങളോടും സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. നിലവില്‍, സംസ്ഥാനത്ത് ഏറ്റവും കോപ്പിയടി വിരുദ്ധ നിയമം നിലവില്‍ വന്നതിനാല്‍ യുവാക്കളുടെ ഭാവിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക