ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ 17കാരിയെ അഞ്ചു ദിവസം മുന്നെ കാണാതായ സംഭവത്തില്‍ ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ പൗരി ഗര്‍വാള്‍ സ്വദേശിനി അങ്കിത ഭണ്ഡാരി(17)യെ ആണ് കാണാതായത്. റിസോര്‍ട്ടിന്റെ ഉടമയും ബിജെപി നേതാവിന്റെ മകനുമായ പുല്‍കിത് ആര്യയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്.

സെപ്റ്റംബര്‍ 18-നാണ് അങ്കിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ സെപ്റ്റംബര്‍ 21ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വാക്കുതര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പിടിയിലായ പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പുല്‍കിതിന്റെ ലൈംഗീക താല്‍പര്യത്തിന് അങ്കിത വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവ് അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ റിസോർട്ട് ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി. പൊളിച്ചു നീക്കൽ നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പി എസ് ദാമിയുടെ നിർദ്ദേശപ്രകാരമാണ് റിസോർട്ട് പൊളിച്ചു നീക്കിയതെന്ന് പ്രമുഖ വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക