ഇന്ത്യയിലെ ഭൂപ്രദേശങ്ങളുടെ പല മനോഹരദൃശ്യങ്ങളും വിദേശികളെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തില്‍ തനിക്ക് അവിശ്വസനീയമായി തോന്നിയ ഒരു വീഡിയോ ദൃശ്യം നോര്‍വീജിയന്‍ നയതന്ത്രജ്ഞനായ എറിക്ക് സോള്‍ഹെയിം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഷെയര്‍ ചെയ്തിരുന്നു.

അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ ചെയ്ത് വീഡിയോ ദൃശ്യം കണ്ട് ഇന്ത്യക്കാര്‍ തന്നെ അക്ഷരാര്‍ത്ഥത്തില്‍ അതിശയിച്ച്‌ പോയിരിക്കുകയാണ്. അത്തരത്തില്‍ അസാധാരണമായ ഹിമാലയ സാനുക്കളില്‍ നിന്നുള്ള അതിമനോഹരമായ വീഡിയോ ആയിരുന്നു എരിക്ക് പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രത്തിന്റെ വീഡിയോ ആയിരുന്നു എറിക്ക് പോസ്റ്റ് ചെയ്ത് വീഡിയോയില്‍ ഉണ്ടായിരുന്നത്. 5,000 വര്‍ഷം പഴക്കമുള്ള ചുറ്റും മഞ്ഞുമൂടിയ പൗരാണികമായ തുംഗനാഥ് ശിവക്ഷേത്രത്തിന്റെ ആകാശദൃശ്യം “ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവമന്ദിരം” എന്ന അടിക്കുറിപ്പോടെയാണ് എറിക്ക് പോസ്റ്റ് ചെയ്തത്. കേഥാര്‍നാഥ് എന്ന ബോളിവുഡ് ചിത്രത്തിലെ ‘നമോ നമോ’ എന്ന ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഏഴ് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

ഹിമപാതവും ഭൂമികുലുക്കവുമൊക്കെ കാലങ്ങളായി അതിജീവിച്ച്‌ നിലനില്‍ക്കുന്ന ശിവക്ഷേത്രത്തിന്റെ രൂപഭംഗി കണ്ട് എറിക്ക് അതിശയിച്ചില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളു എന്നതടക്കം പല കമന്റുകളും വീഡിയോ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. എട്ടാം നൂറ്റാണ്ടില്‍ ആദി ശങ്കരാചാര്യയുടെ കാലഘട്ടത്തില്‍ നിര്‍മിച്ച ക്ഷേത്രത്തിന് എന്തായാലും 5,000 വര്‍ഷത്തെ പഴക്കമില്ലെന്ന തിരുത്തലുമായും ചിലര്‍ രംഗത്തെത്തി.

ഔദ്യോഗിക രേഖകള്‍ പ്രകാരം ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ 3,680 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ശിവക്ഷേത്രത്തിന് 1,000 വര്‍ഷത്തോളം പഴക്കമാണുള്ളത്. എന്തായാലും അടിക്കുറിപ്പിലെ ചെറിയ വസ്തുതാ വിരുദ്ധത എറിക്ക് പോസ്റ്റ് ചെയ്ത് തുംഗനാഥ് ക്ഷേത്രത്തിന്റെ വീഡിയോയ്ക്ക് ഒരു ക്ഷീണവും ഏല്‍പ്പിച്ചിട്ടില്ല എന്ന് തന്നെ പറയാം. അത്രയ്ക്ക് സ്വീകാര്യതയാണ് ഇപ്പോഴും എറിക്കിന്റെ പോസ്റ്റിന് തുടര്‍ന്നും ലഭിച്ച്‌ കൊണ്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക