യുവതിയെ പിടികൂടി നിമിഷങ്ങള്‍ക്കുള്ളില്‍ വനത്തിലേക്ക് അപ്രത്യക്ഷമാകുന്ന കടുവയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഈ വീഡിയോയില്‍, ഒരു സ്ത്രീയെ കടുവ പിടിച്ച്‌ വനത്തിനുള്ളിലേക്ക് വലിച്ചിഴയ്ക്കുന്നത് കാണാം.

യുവതി കാറിന്റെ മുന്‍വശത്തു നിന്ന് ഇറങ്ങി മറുവശത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. യുവതി കാറിന്റെ ഡോര്‍ തുറക്കുമ്ബോള്‍, കാട്ടില്‍ നിന്ന് പാഞ്ഞെത്തിയ ഒരു വലിയ കടുവ യുവതിയെ പിടികൂടി കാട്ടിലേക്ക് അപ്രത്യക്ഷമാകുന്നു. സഹയാത്രികര്‍ കടുവയ്ക്ക് പിന്നാലെ ഓടുന്നതും ഒരു ഫോറസ്റ്റ് ഗാര്‍ഡ് ജീപ്പ് ഉടന്‍ തന്നെ വനത്തിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം നടന്നത് എവിടെയാണെന്നോ എന്നാണെന്ന് വ്യക്തമല്ല. ഏതായാലും രംഗങ്ങൾ അതീവ ഭീതി ജനിപ്പിക്കുന്നതാണ്. 2023 ജനുവരി 20നാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക