2023-24 സാമ്ബത്തിക വര്‍ഷത്തില്‍ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് വരുമാനം 7.50 ലക്ഷം വരെയാണെങ്കില്‍ ആദായ നികുതി നല്‍കേണ്ടി വരില്ല. പുതിയ ആദായ നികുതി വ്യവസ്ഥ നികുതി ഇളവുകളും കിഴിവുകളും നേടാത്ത നിക്ഷേപകര്‍ക്കാണ് കൂടുതല്‍ ഗുണകരമാവുക. എന്നാല്‍ നികുതി ഇളവുകള്‍ക്ക് അര്‍ഹരായ വ്യക്തികള്‍ക്ക് ഏത് നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ആശയക്കുഴപ്പമുണ്ടാകും. വരുമാനവും നികുതി ഇളവുകളും അടിസ്ഥാനമാക്കിയാണ് ഇത് തിരഞ്ഞെടുക്കുന്നത്. 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ള നികുതിദായകര്‍ക്ക് എങ്ങനെ പരമാവധി നികുതി ലാഭിക്കാമെന്ന് നോക്കാം.

നികുതി കിഴിവുകള്‍ സാധാരണയായ ശമ്ബളക്കാരായ നികുതിദായകര്‍ ഉപയോഗിക്കുന്ന നികുതി കിഴിവുകളാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, സെക്ഷന്‍ 80സി, സെക്ഷന്‍ 80ഡി, സെക്ഷന്‍ 24(ബി), ഹേം റെന്ററ് അലവന്‍സ് (എച്ച്‌ആര്‍എ) എന്നിവ. യോഗ്യതയെ അടിസ്ഥാനമാക്കി ഉപയോഗിക്കാനാകുന്ന കിഴിവ് എത്രയാണോ എന്നതാണ് ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണമെന്നുള്ള തീരുമാനത്തിന് അടിസ്ഥാനമാകുന്നത്. ഓരോ വരുമാനക്കാര്‍ക്കും പഴയ നികുതി വ്യവസ്ഥയിലും പുതിയ നികുതി വ്യവസ്ഥയിലും തുല്യമായ നികുതി ബാധ്യത വരാന്‍ എത്ര രൂപയുടെ കിഴിവ് വേണമെന്ന് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വരുമാനവും നികുതി കിഴിവും 12 ലക്ഷം രൂപ വരുമാനക്കാരന് കുറഞ്ഞത് 3.50 ലക്ഷത്തിന്റെ കിഴിവുകള്‍ കണ്ടെത്തിയാല്‍ രണ്ട് നികുതി വ്യവസ്ഥ തിരഞ്ഞെടുത്താലും 82,500 രൂപ നികുതി അടയ്‌ക്കേണ്ടി വരും. ഇതില്‍ ഉയര്‍ന്ന തുക കിഴിവായി ക്ലെയിം ചെയ്യാന്‍ സാധിക്കുന്നൊരാള്‍ക്ക് പഴയ വ്യവസ്ഥയാണ് അനുയോജ്യം. കുറവാണ് കിഴിവുകളെങ്കില്‍ പുതിയ നികുതി വ്യവസ്ഥ ഉപകാരപ്പെടും. 13 ലക്ഷമാണ് വരുമാനമെങ്കില്‍ 3.62 ലക്ഷം രൂപ കിഴിവ് ലഭിക്കുമ്ബോള്‍ ആകെ നല്‍കേണ്ട നികുതി ബാധ്യത 1.03 ലക്ഷം രൂപയാണ്.

വാര്‍ഷിക വരുമാനം 14 ലക്ഷം രൂപയാണെങ്കില്‍ പഴയ നികുതി വ്യവസ്ഥയിലും പുതിയ നികുതി വ്യവസ്ഥയിലും 1.2 ലക്ഷം രൂപയുടെ നികുതി ബാധ്യത ഉണ്ടായിരിക്കാന്‍ കുറഞ്ഞത് 3.75 ലക്ഷം രൂപയുടെ കിഴിവ് ആവശ്യമാണ്. 15 ലക്ഷം വരുമാനക്കാരന് 4.08 ലക്ഷം രൂപയുടെ കിഴിവ് ലഭിച്ചാല്‍ ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുത്താലും 1.40 ലക്ഷം രൂപ നികുതി നല്‍കേണ്ടി വരും. ഇവിടെ വരുന്ന ഇളവ് പരിധിക്ക് തുല്യമോ അതില്‍ കൂടുതലോ ആണ് ലഭ്യമായ നികുതി ഇളവെങ്കില്‍ പഴയ നികുതി വ്യവസ്ഥയില്‍ തുടരുന്നതാണ് കൂടുതല്‍ മെച്ചം. മൊത്തം കിഴിവുകള്‍ ഈ പരിധിക്ക് താഴെയാണെങ്കില്‍ പുതിയ നികുതി വ്യവസ്ഥ ഗുണകരമാകും.

5 ലക്ഷം രൂപ വരെ ഇളവ് നേടുന്നത് എങ്ങനെസാധാരണയായി ഉപയോഗിക്കുന്ന ചില നികുതി സെക്ഷനുകള്‍ വഴി 5 ലക്ഷം രൂപയുടെ കിഴിവ് എളുപ്പത്തില്‍ ക്ലെയിം ചെയ്യാന്‍ സാധിക്കും. 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ, ഹോം ലോണ്‍ പലിശ അല്ലെങ്കില്‍ എച്ച്‌ആര്‍എയില്‍ 2 ലക്ഷം രൂപ, സെക്ഷന്‍ 80സിസിഡി(1ബി) പ്രകാരം എന്‍പിഎസ് നിക്ഷേപത്തില്‍ 50,000 രൂപ, സെക്ഷന്‍ 80ഡി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 50,000 രൂപ എന്നിവ വഴി ഇളവ് നേടാം.സഭാവനകള്‍ നല്‍കിയാലും നികുതി ഇളവ് ലഭിക്കും. ഇളവുകള്‍ കാര്യമായി ഉപയോഗിച്ചാല്‍ 13.50 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള വ്യക്തിക്ക് നികുതി ബാധ്യത പൂജ്യമാക്കാന്‍ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക