തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളമുള്ള കന്യസ്ത്രീകളുടെയും പുരോഹിതരുടെയും ആദായ നികുതി ഈടാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇവരുടെ ശമ്പളത്തിൽ നിന്നോ, പെന്‍ഷനില്‍നിന്നോ നികുതി ഈടാക്കരുതെന്നാണ് ട്രഷറി ഡയറക്ടറുടെ നിര്‍ദേശം. കന്യാസ്ത്രീകള്‍, പുരോഹിതര്‍ എന്നിവരില്‍നിന്നും ആദായ നികുതി ഈടാക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിവിധ സഭകള്‍ സുപ്രീംകോടതിയെ സമീപിക്കുകയും വിധി റദ്ദാക്കുകയുമായിരുന്നു.

ഈ സാഹചര്യത്തിലാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നികുതി പിരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദ പ്ര​കാ​ര​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റ ഭാ​ഗ​മാ​യി ടി.​ഡി.​എ​സ് ഇ​ള​വ് ബാ​ധ​ക​മ​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വ​രു​മാ​ന നി​കു​തി പിടിക്കാമെന്ന് ​ഹൈ​ കോ​ട​തി ‍ഉത്തരവിട്ടിരുന്നത്. നി​യ​മ​പ്ര​കാ​രം നി​കു​തി ഈ​ടാ​ക്കു​ന്ന​ത്​ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മ​ല്ലെ​ന്നും സീ​സ​റി​നു​ള്ള​ത്​ സീ​സ​റി​നും ദൈ​വ​ത്തി​നു​ള്ള​ത്​ ദൈ​വ​ത്തി​നു​മെ​ന്ന ബൈ​ബി​ള്‍ വാ​ക്യം ഉ​ദ്ധ​രി​ച്ചായിരുന്നു​ ഡി​വി​ഷ​ന്‍​ബെ​ഞ്ച്​ ഇക്കാര്യം വ്യ​ക്​​ത​മാ​ക്കിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

49 അ​പ്പീ​ല്‍ ഹ​ര​ജി​ക​ള്‍ ത​ള്ളി​യാ​യിരുന്നു​ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ദാ​രി​ദ്ര്യം വ്ര​ത​മാ​യി സ്വീ​ക​രി​ച്ച സ​ന്യ​സ്ത​ര്‍ സ്വ​ത്തു സ​മ്ബാ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രു​ടെ വ​രു​മാ​നം സ​ന്യ​സ്ത സ​ഭ​യി​ലേ​ക്കാ​ണ്​ പോ​കു​ന്ന​തെ​ന്നും അ​തി​നാ​ല്‍ നി​കു​തി ഈ​ടാ​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ വാ​ദം. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ ശ​മ്ബ​ളം പ​റ്റു​ന്ന വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​കു​തി വ​കു​പ്പി​ന്‍റ വാ​ദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക