അടുത്ത ഏതാനും വര്‍ഷങ്ങളില്‍ തങ്ങളുടെ യുവി (യൂട്ടിലിറ്റി വെഹിക്കിള്‍) ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ നിസാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള X-Trail, Qashqai SUV കളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാവ് ഇതിനകം പങ്കിട്ടിട്ടുണ്ട്. ടൊയോട്ട ഫോര്‍ച്യൂണറുമായി മത്സരിക്കുന്ന നിസാന്‍ എക്സ്-ട്രെയില്‍ 2023 മധ്യത്തോടെ വില്‍പ്പനയ്ക്കെത്തും. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റെനോ ടൈബറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ 7 സീറ്റര്‍ എംപിവി കമ്ബനി ഉടന്‍ പുറത്തിറക്കുമെന്നാണ്. CMF-A+ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ നിസാന്‍ 7-സീറ്റര്‍ എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇതിന്റെ പവര്‍ട്രെയിനും സവിശേഷതകളും റെനോ ട്രൈബറുമായി സാമ്യമുള്ളതാണെന്ന് പറയപ്പെടുന്നു. ഇതിന് 1.0L, 3-സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഉണ്ടായിരിക്കും. ഇത് 71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനോടുകൂടിയ പുതിയ എംപിവിയും കാര്‍ നിര്‍മ്മാതാവ് അവതരിപ്പിച്ചേക്കാം. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകള്‍ നല്‍കാനും സാധ്യതയുണ്ട്. ഇതിന്റെ വില മാരുതി എര്‍ട്ടിഗയേക്കാള്‍ കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസൈനിന്റെ കാര്യത്തില്‍ പുതിയ നിസാന്‍ 7-സീറ്റര്‍ MPV റെനോ ടൈബറില്‍ നിന്നും വ്യത്യസ്തമായിരിക്കും. അതിന്റെ ചില ഡിസൈന്‍ ഘടകങ്ങള്‍ നിസാന്‍ മാഗ്‌നൈറ്റില്‍ നിന്ന് എടുത്തേക്കാം. എന്നിരുന്നാലും അളവുകളുടെ കാര്യത്തില്‍ ഇത് ട്രൈബറിന് സമാനമായിരിക്കും. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീലെസ് എന്‍ട്രി, നീക്കം ചെയ്യാവുന്ന മൂന്നാം നിര, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണം, രണ്ടാം നിര റിക്‌ലൈന്‍, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക