നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ അക്കൗണ്ട് തുറന്ന് ബിജെപി. ഈ മാസം 27 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അകുലുതോ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കഷേട്ടോ കിനിമി എതിരില്ലാതെ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നാഗാലാന്‍ഡിലെ തെരഞ്ഞെടുപ്പിന്റെ ദിശാസൂചനയാണിതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഏക സ്ഥാനാര്‍ത്ഥിയായ ഖെകാഷോ സുമി അപ്രതീക്ഷിതമായി പത്രിക പിന്‍വലിച്ചതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. വെളളിയാഴ്ച്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വി ശശാങ്ക് ശേഖര്‍ പറഞ്ഞു. 68 കാരനായ കിനിമി തുടര്‍ച്ചയായ രണ്ടാം തവണയാണ് നിയമസഭാംഗമാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്രിക പിന്‍വലിക്കാനുള്ള അവസരം വെളളിയാഴ്ച്ച കഴിഞ്ഞതോടെ മത്സരം നടക്കുന്ന 59 മണ്ഡലങ്ങളില്‍ 183 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളളത്. ഭരണ സഖ്യത്തിലെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി) 40 സീറ്റുകളിലും ബിജെപി 19 സീറ്റുകളിലും മത്സരിക്കുന്നു.ഇത്തവണ എന്‍പിഎഫ് 22 സീറ്റിലും കോണ്‍ഗ്രസ് 23 സീറ്റിലും മത്സരിക്കുന്നുണ്ട്. എല്‍ജെപി (രാംവിലാസ്), എന്‍പിപി, എന്‍സിപി എന്നിവ 12 വീതം സീറ്റുകളിലും ആര്‍പിഐ ഒമ്ബത് സീറ്റിലും, ജെഡിയു ഏഴു സീറ്റിലും ജനവിധി തേടുന്നുണ്ട്. ഒരു സീറ്റില്‍ സിപിഐ ക്കും സ്ഥാനാര്‍ത്ഥിയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക